Wednesday, December 26, 2012

കോട്ടു തുന്നുന്നവര്‍



നഗ്നനായിരിക്കുവാനെനിക്കിഷ്ടം.
ഇഷ്ടം പോലെ ശുദ്ധ വായുവുമേറ്റ്,
വെളിച്ചത്തിൻ സ്നിഗ്ധ രേണുക്കളില്‍
രമിച്ചും, മലര്‍ന്നു കിടന്നുറക്കെത്തുപ്പിയു -
മനിഷ്ടത്തിന്‍  ശിഷ്ട വാക്യത്തിന്റെ 
തൂണീരമഴിച്ചിട്ടും,
ഉണര്‍വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയി ലമര്‍ത്തി കരഞ്ഞും….
-
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം -.

ഇന്നലെ അച്ഛന്‍ ചൊല്ലി
"
കുഞ്ഞു മോനിരിക്കട്ടെ കിന്നരി തുന്നിച്ചേര്‍ത്ത
കുപ്പയമതിലവന്‍ സിംഹമായ് വളരേണം "
പിന്നെ അമ്മാവന്‍ തന്നു കഞ്ചുകം പോലൊരു 'സാധനം'
"
അതിട്ടവന്‍ മന്ത്രിയായ് തീരും
എനിക്കതിനില്ല സംശയം "
പിന്നെ എന്നേട്ടന്‍ നല്‍കി
നേര്‍ത്ത നേരിന്നിഴകള്‍ പാകിയ
സഞ്ചിപോലൊരു കുപ്പായ മതിനുള്ളില്‍
ശ്വാവു പോലനുസരിപ്പാ തിരിപ്പാനാവില്ലല്ലോ.

മത്സരിക്കാനൊരു കോട്ടു നല്കിയെന്നമ്മ,
എന്നും പോര്‍ക്കളങ്ങളില്‍  ജയിക്കാന്‍ പോര്‍ച്ചട്ടാതന്നാണല്ലോ.
ധീര നായിരിക്കുവാ നേകിയെന്‍ സതീര്‍ധ്യനും,
ദാന ശീലനായിരി ക്കുവാ നേകിയെന്‍ നേര്‍ പെങ്ങളും.
നരച്ച കുപ്പയ മൂരി ചൊല്ലിയെന്‍ ഗുരു നാഥന്‍
"
വിളിച്ചു കൂവണം സത്യം, നിനക്കിതിരിക്കട്ടെ "

കിന്നരിക്കാനൊരു കോട്ടു കാമുകി നല്‍കി
എന്നും സന്നി ഭനാവാന്‍ നാട്ടു  മാമാരചോട്ടില്‍ .
"
കറുത്ത കൊട്ടാണിത് രാത്രിയിലത്യുത്തമം,
നിമിത്ത മാണീ ലാവണം " ചൊല്ലി യെന്നാപ്പീസറും.
കോട്ടുകളൊത്തിരി നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലോരോ നേരവുമിട്ടുലാത്തുവാന്‍ .

കോട്ടുകള്‍ വേണം  നാണം മറയ്ക്കുവാന്‍,
നേരിന്റെ കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം ലാവണ്യം വര്‍ധിപ്പിക്കാന്‍,
വൈരൂ പ്യത്തിന്റെ ചീട്ടു കൊട്ടാരത്തിന്നു
റേന്തകള്‍ തുന്നിച്ചേര്‍ക്കാന്‍ .

നഗ്നനായിരിക്കുവാനെനിക്കിഷ്ടം, വൈരൂ പ്യത്തിൻ  സത്യമാണല്ലോ സത്വം.

1 comment: