Saturday 10 January 2015

പാടുക നീ മേഘമേ


പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
പാടുക മേഘമേ നാദ ലാവണ്യമേ
പാടുക വീണ്ടു മൊരായിരം പൂർണേന്ദു
വാടാമലർ കണ്ടു പാടിമറക്കുക.

വാഹിനികൾ തീർത്ത തീരങ്ങളിൽ,
മഹാ കാല മുയർത്തിയ ശയ്യാഗരങ്ങളിൽ
നീ പെയ്തിറങ്ങു സ്വരങ്ങളായ്, സാമന്ദ്ര
താളലയത്തിന്റെ മേഘനാദങ്ങളായ്.

നീ പെയ്തിറങ്ങു ഹിമാദ്രിയിൽ, മണ്ണിന്റെ
സാന്ദ്ര നിലങ്ങളിൽ, ഈ കൊച്ചു വാടിയിൽ.
നീ പെയ്തിറങ്ങു ലഹരിയായ് വിണ്ണിന്റെ
കാതുകൾ ക്കിമ്പമായ് മോദാനുകമ്പയായ്.

പാടുക നീ രാജ ഹംസമേ സാഗര
വീചികൾ സാദരം കാതോർത്തു നില്ക്കുന്നു.
ആരോഹണങ്ങളാൽ പുൽകി ഉണർത്തുകീ
രാവിൻ കലികകൾ താരകുമാരികൾ.

ആചന്ദ്രതാര മുദിച്ചസ്തമിക്കട്ടെ,
നീഹാര ചന്ദ്രിക പോയ്‌മറഞ്ഞീടട്ടെ
ഓരോ ഋതുവിനും നൃത്തമാടാൻ നിന്റെ
മേഘഗീതത്തിന്നലകളുണ്ടാവട്ടെ.

---------------
03.01.2015

2 comments:

  1. ഇനി ആയിരം പൂർണ്ണചന്ദ്രന്മാന്മാരെ
    കണ്ട ശേഷവും ഈ പൂർണ്ണ ഗായകൻ
    നിലാവലിയുന്ന പാട്ടുകൾ പാടികൊണ്ടിരിക്കട്ടെ...
    നമ്മുടെയെല്ലാം പ്രിയ ദാസേട്ടന് പിന്നിട്ട പിറന്നാൾ ആശംസകൾ ..

    “ പാടുക വീണ്ടുമമോഘ രാഗങ്ങൾ നീ
    പാടുക മേഘമേ സ്നേഹ ലാവണ്യമേ
    പാടുക വീണ്ടു മൊരായിരം പൂർണേന്ദു
    വീചികൾ കണ്ടു നീ പാടിമറക്കുക. ‘

    നല്ല വരികൾ കേട്ടൊ ഭായ്

    ReplyDelete
  2. "പാടുക വീണ്ടു മൊരായിരം പൂർണേന്ദു
    വീചികൾ കണ്ടു നീ പാടി മറക്കുക"(മദിക്കുക)

    ReplyDelete

Hope your comments help me improve.