Tuesday, May 8, 2012

കാത്തിരിപ്പ്‌


അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറി ലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍  രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥ മേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കു മുണ്ണി  തന്നമ്മയെ തേടവേ,
സമരതീരത്തി ലശാന്തി പ്പിശാചുക്കള്‍
വെടി ഉണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെ പ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെതുഴഞ്ഞീ    കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ ത്തീ ടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തി നമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഘട്ഗപ്പിണരുകള്‍ ജീവന്റെ
തുടി താള മന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെ എത്തണം ജീവ ത്തു ടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരി ച്ചതി-
രില്ലാത്ത ഭൂമി യി ലാടി പ്പ റ ക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിള ക്കേന്തി ത്തളര്‍ ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍ പ്പുരകളില്‍ ചകിതരായ്
രണ ഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെ യെത്തീ ടണം കുമ്പിളില്‍ കനിവിന്റെ
നിറവോളി ച്ചാര്‍ത്തു മായി ശ്യാമ ഭൂമിയില്‍ .

- പ്രിയവ്രതന്‍ - Jan 2011

1 comment: