അതുകൊണ്ടാവാം അവയെ ആരും കാണാതെപോകുന്നത്.
അതുകൊണ്ടു തന്നെ ആവാം അവയെ ആരും കേൾക്കാതെ പോകുന്നത്.
അതുകൊണ്ടു തന്നെയാണ് അവയെ ആരും അറിയാതെ പോകുന്നത്.
യഥാർത്ഥത്തിൽ അറിയാതെ പോകുന്നത് ഒരു നഷ്ടമല്ല.
അറിഞ്ഞതാണു നഷ്ടം!
അതുകൊണ്ടു തന്നെ ആവാം അവയെ ആരും കേൾക്കാതെ പോകുന്നത്.
അതുകൊണ്ടു തന്നെയാണ് അവയെ ആരും അറിയാതെ പോകുന്നത്.
യഥാർത്ഥത്തിൽ അറിയാതെ പോകുന്നത് ഒരു നഷ്ടമല്ല.
അറിഞ്ഞതാണു നഷ്ടം!
തീരെച്ചെറിയ കാലുകൾ പരത്തി,
ആ വലിയ ഹൃദയം ഭൂമിയോടു ഏറ്റവും കൂടുതൽ ചേർത്തുകൊണ്ടവ
എല്ലാവരും തോൽപ്പിക്കുന്ന വേഗതയിൽ മുന്നോട്ട് പോകും.
ആരും തന്നെക്കാൾ ചെറുതാകാൻ അനുവദിക്കാതെ,
ആരെയും നിശ്ശബ്ദരാകാൻ അനുവദിക്കാതെ
അവ മണ്ണിന്റെ നനവു നുകരും.
പിന്നെ വളർന്നുവലുതാവുന്ന വടവൃക്ഷങ്ങളുടെ ചോട്ടിൽ
തളർന്നുറങ്ങും.
അലറിവീശുന്ന തെക്കൻകാറ്റിനൊപ്പം
അവ മേഘങ്ങളെ ചുംബിച്ചു പറന്നുപോകും.
പ്രളയത്തിന്റെ ഏകതാനതയിൽ
ഒരു പൊങ്ങുതടിപോലെ ഒഴുകിഅലയും.
തന്നെക്കാൾ ചെറിയസ്വപ്നങ്ങളിൽ അവ രമിക്കും.
ചെന്നായയുടെ ഒരു നേരത്തെ
വിശപ്പടക്കാൻ പോലും കഴിയാത്ത
തന്റെ വലുപ്പത്തെ ഓർത്തു മാത്രം ദുഖിക്കും.

നിങ്ങൾ കണ്ടുവോ
കരഞ്ഞുകലങ്ങിയ കണ്ണുമായി
ഉഴറിയോടിയ
എന്റെ തീരെച്ചെറിയ ഉറുമ്പുകളെ?
കരഞ്ഞുകലങ്ങിയ കണ്ണുമായി
ഉഴറിയോടിയ
എന്റെ തീരെച്ചെറിയ ഉറുമ്പുകളെ?
------------14.06.2017
അലറി വീശുന്ന തെക്കൻകാറ്റിനോടൊപ്പം
ReplyDeleteഅവ മേഘങ്ങളെ ചുംബിച്ചു പറന്നു പോകും.
പ്രളയത്തിന്റെ ഏകതാനതയിൽ
ഒരു പൊങ്ങു തടിപോലെ ഒഴുകി അലയും.
തന്നെക്കാൾ ചെറിയ സ്വപ്നങ്ങളിൽ അവ രമിക്കും.
ഒരു ചെന്നായയുടെ ഒരു നേരത്തെ
വിശപ്പടക്കാൻ പോലും കഴിയാത്ത
തന്റെ വലുപ്പത്തെ ഓർത്തു മാത്രം ദുഖിക്കും...
എത്ര വായിച്ചിട്ടും മതിയായില്ല... അത്ര മനോഹരം..
ReplyDelete