Tuesday 12 September 2017

ഒരു സ്വാതന്ത്ര്യ വിചാരം


അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
എന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു പോകുന്നത് എന്നാണോ;
കടലും പുഴകളും പർവ്വതങ്ങളും
മനുഷ്യന്റെ അതിരുകൾ അല്ലാതാകുന്ന കാലം ഏതാണോ;
മതങ്ങളും ഇസങ്ങളും ഉയർത്തിയ മസ്തിഷ്ക്ക വേലികൾ
പൊളിഞ്ഞു വീഴുന്ന പ്രഭാതം എന്നാണോ;
കീഴാളനും, അടിമയും
വെറും പദങ്ങൾ മാത്രമായി അവശേഷിക്കുന്നതെന്നാണോ;
ലിംഗം ഒരവയവം മാത്രമായി കാണപ്പെടുന്നത് എന്നാണോ;
അന്നു മാത്രമാണ് സ്വാതന്ത്ര്യം എന്നെ തേടി എത്തുന്നത്.
ഹോ! സ്വാന്തന്ത്ര്യം തീന്മേശയിൽ എത്തിയ പന്നിക്കും അവകാശപ്പെട്ടതായിരുന്നു...

---------------------------
15.08.2017

1 comment:

  1. അതിരുകളില്ലാത്ത രാജ്യങ്ങളും തുറുങ്കുകൾ ഇല്ലാത്ത ഭരണകൂടങ്ങളും
    ആരുടെയും സ്വപ്നങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല ...
    ആയത് എന്നുമെന്നും ഒരു പകൽക്കിനാവായി തുടർന്ന് കൊണ്ടിരിക്കും ..!

    ReplyDelete

Hope your comments help me improve.