Saturday, 7 April 2018

യുദ്ധം

ഭൂമിയുടെ കാവൽക്കാരാ
നിന്നോടു യുദ്ധം ചെയ്യാൻ
എന്റെ തൂണീരത്തിൽ അമ്പുകളില്ല.
അതിൽ അക്ഷരങ്ങൾ ആണല്ലോ.
വെട്ടിപ്പിടിക്കാൻ എന്റെ പക്കൽ
വാളില്ലല്ലോ
കൊയ്തെടുക്കുന്നതു സൂക്ഷിക്കാൻ
കളപ്പുരയും ഇല്ലല്ലോ.
നീ എന്തിനാണ്എന്നോടു യുദ്ധം ചെയ്യുന്നത്?
ഭൂമി എന്നേ ഞാൻ ഉപേക്ഷിച്ചതാണല്ലോ.
ഭൂമിയിലെ അതിരുകളിൽ
ഞാൻ തല്പരനല്ലല്ലോ
ഗ്രാമങ്ങളെ  ആഹരിക്കുന്ന
നഗരങ്ങളോട് എനിക്ക് താല്പര്യമില്ല.
നഗരങ്ങളോടു ചെറുത്തു നിൽക്കാൻ കഴിയാത്ത
ഗ്രാമങ്ങളിൽ എനിക്കു വിശ്വാസമില്ലല്ലോ.

ഹേ ഭൂമിയുടെ കാവൽക്കാരാ
നമ്മൾ ഒന്നിനും വേണ്ടി
പരസ്പരം മത്സരിക്കുന്നില്ല.
മത്സരിക്കുന്നു എന്നത്
നിന്റെ തോന്നൽ മാത്രമാണ്.
നിന്റെ ഭൂമി അല്ല എന്റെ ഭൂമി.
എന്റെ ഭൂമി അതിരുകളില്ലാത്ത ആകാശമാണ്.
അതെല്ലാവർക്കും സ്വന്തമാണ്.
നിനക്കും
(പക്ഷെ അതു  നിനക്ക് അറിയില്ലല്ലോ!)

1 comment:

  1. ഹേ ഭൂമിയുടെ കാവൽക്കാരാ
    നമ്മൾ ഒന്നിനും വേണ്ടി പരസ്പരം മത്സരിക്കുന്നില്ല.
    മത്സരിക്കുന്നു എന്നത് നിന്റെ തോന്നൽ മാത്രമാണ്.
    നിന്റെ ഭൂമി അല്ല എന്റെ ഭൂമി.എന്റെ ഭൂമി അതിരുകളില്ലാത്ത
    ആകാശമാണ്.അതെല്ലാവർക്കും സ്വന്തമാണ്.ഒപ്പം നിനക്കും
    പക്ഷെ ആയത് ഭൂമിയുടെ കാവൽക്കാരനായ നിനക്ക് മാത്രം അറിയില്ലല്ലോ ...അല്ലെ .. !

    ReplyDelete

Hope your comments help me improve.