മണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.
ഇരുകണ്ണു പൂട്ടിഅടച്ചു,
ശ്വാസംപിടി- ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും?
ഇറുകി അടച്ച കൺപോള തള്ളിത്തുറ-
ന്നൊരു കുഞ്ഞു ഞാഞ്ഞൂലുണർത്തി ഏവം,
"ഉയിരു കയ്യിൽപ്പിടിച്ചോടിയൊളിക്കുന്നു
അടവിയും, കാറ്റും, കപോതങ്ങളും.
വെറുമൊരു നീലക്കുറുക്കനെപ്പേടിച്ചു
വിറപൂണ്ടിടുന്നോ മഹാതരുക്കൾ?
ഇവിടേയ്ക്കണഞ്ഞിടാൻ നേരമായിട്ടില്ല
അവിടേയ്ക്കു തന്നെ തിരിച്ചു പോകു.
മൃതമല്ല നീ, കാരിരുമ്പിൻ കരുത്തുമായ്
വിപിനത്തിലേക്കു തിരിച്ചു പോകു.
കഴലിൽ കൊടുങ്കാറ്റുമായി തിരിഞ്ഞു നീ
പതിയെ നടക്കുവാൻ നേരമായി."
'ഒരു കുരുത്തക്കേടുകൂടി ചമച്ചിട്ടു
ReplyDeleteമണലിൽ മുഖംപൂഴ്ത്തി നിൽക്കുന്നു നീ,
മഹിയിൽ മുഖംതാഴ്ത്തി നിൽക്കുന്നു നീ.
ഇരുകണ്ണു പൂട്ടിഅടച്ചു, ശ്വാസംപിടി-
ച്ചിരുചെവി കൊട്ടിയടച്ചു പൂട്ടി,
ഹൃദയമിടിപ്പു തളച്ചു, സർവ്വം തളർ-
ന്നെവിടോ ഒളിക്കുന്നതാരിൽ നിന്നും ..?'
എല്ലായിടത്തും ഒട്ടകപക്ഷികൾ ...!