മൂടുപടത്തിൻ ജനാലതന്നുള്ളിൽ നി -
ന്നാരെയോ തേടിവരുന്നിന്ദ്രജാലമായ്
ചേതോഹരം മിഴിപ്പൂക്കൾ, കിനാവുകൾ
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയിൽ.
ചാരെ ചരിക്കുമീ പിൻദർശിനിക്കുള്ളി-
ലാരോ കുലച്ചൊരീ ഇന്ദ്രധനുസ്സുകൾ
തേടുവതേതൊരു മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കും മരാള സ്വപ്നങ്ങളെ.
ദീപനാളങ്ങൾ പദങ്ങളാടുന്നൊരീ
ചാരു ശിലാ മണ്ഡപത്തിൽ നിശീഥിനി
കീറി മുറിക്കുന്ന നീലോല്പലങ്ങളെ-
ന്തോതുന്നു, കൂടണയാൻ തിടുക്കമോ?
പണ്ടുള്ള ഈടുറ്റ സിനിമാ ഗാനങ്ങൾ പോലെ
ReplyDeleteചേതോഹരമായ മിഴിപ്പൂക്കളും , കിനാവുകളും
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയാണ് ഇക്കവിത