Friday 24 May 2019

അവസാനത്തെ വണ്ടി



അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.


അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ 
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.

----------
27.09.2018

1 comment:

  1. അവസാനത്തെ വണ്ടി പോകുന്നത്
    ഇതുവരെ നാം കാണാത്ത ഏറ്റവും നല്ല
    പ്രദേശത്തേക്കാണ്, അവിടെയെത്തിപ്പെട്ടാൽ
    ആരും പിന്നെ നാം ഇപ്പോൾ വാഴുന്ന ഭൂമികയിലേക്ക്
    തിരിച്ചു വരികയേ ...ഇല്ല ..!

    ReplyDelete

Hope your comments help me improve.