Thursday, 19 December 2019

ധാക്ക റെയിൽ



ഇതൊരു വിഷമ വൃത്തമാണ്
തുടങ്ങിയ ഇടത്തു തിരിച്ചെത്തുന്ന ധാക്ക  റെയിൽ പോലെ
അല്ലെങ്കിൽ
വയറിളക്കം മാറാൻ ആവണക്കെണ്ണ കഴിച്ചപോലെ.

ദരിദ്രനായിരിക്കാൻ
അധികവില നൽകി
പാപ്പരാവുന്നവരെ പ്പോലെ,
പരിഹാരങ്ങൾ തേടി
പതനത്തിലേക്കു മാത്രം
യാത്ര ചെയ്യുന്നതെന്തിന്?

മതം...
അതൊരു പരിഹാരമല്ല
അതൊരു പതനമാണ്‌.
മനുഷ്യേതരരായിരിക്കാനുള്ള
പാഠ്യപദ്ധതിയാണ്.
അടിമത്തത്തിന്റെ സുവിശേഷമാണ്.
വെറുപ്പിന്റെ വചനമാണ്.
നുണയുടെ അദ്വൈതമാണ്.

3 comments:

  1. മതം...
    അതൊരു പരിഹാരമല്ല
    അതൊരു പതനമാണ്‌.
    മനുഷ്യേതരരായിരിക്കാനുള്ള
    പാഠ്യപദ്ധതിയാണ്.
    അടിമത്തത്തിന്റെ സുവിശേഷമാണ്.
    വെറുപ്പിന്റെ വചനമാണ്.
    നുണയുടെ അദ്വൈതമാണ്...

    ReplyDelete
  2. മനുഷ്യേതരർ
    ...വല്ലാത്തൊരു പ്രയോഗം..വിപരീതങ്ങളെ ഇത്രയധികം ഭംഗിയായി ചേർത്തുവെക്കുന്ന കവിത ഗംഭീരം.
    സലാം ട്ടാ.
    മുരളിചേട്ടൻ ലിങ്ക് ഷെയർ ചെയ്‌ത് തന്നിരുന്നു.

    ReplyDelete
  3. ഫോളോ ചെയ്യാൻ പറ്റുന്നില്ലല്ലോ

    ReplyDelete

Hope your comments help me improve.