Sunday, 21 February 2021

മറ്റൊരു കസേര



ഭൂമിയിൽ ദിനസോറുകൾ കയറൂരി നടന്നകാലം
കാലത്തെ ഇളം വെയിലിൽ കസേര നടക്കാനിറങ്ങി
ഓരോ കാലും വളരെ സൂക്ഷിച്ചു വച്ചുകൊണ്ട് 
അറിയാതെയെങ്ങാനും ദിനസോറുകൾ ചവിട്ടി അരയ്ക്കപ്പെട്ടാലോ?
അഗ്നിപർവ്വതങ്ങൾ പൂക്കുറ്റിപോലെ അവിടെയും ഇവിടേയും. അമിട്ടുപൊട്ടുമ്പോലെ ഭൂമികുലുക്കവും.
അരികിലെത്തിയപ്പോൾ ചോദിച്ചു
"എന്താ വിശേഷിച്ചു കാലത്തെ?"
"ഒന്നു പറക്കണം, ഒരുപാടു നാളായുള്ള ആഗ്രഹം"
"നടക്കുന്ന കാര്യം വല്ലതും പറഞ്ഞുകൂടേ?"
"അതുകേൾക്കാൻ ആളില്ലല്ലോ!"

-------------------

12.06.2020

1 comment:

  1. നടക്കുവാൻ കഴിയാത്തവനോട് നടക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടെന്തു കാര്യം ..?

    ReplyDelete

Hope your comments help me improve.