"മേടമെത്തും വരെ കാത്തിരിക്കാൻ വയ്യ"
മോദേന ചൊല്ലുന്നു നൽക്കണിക്കൊന്നകൾ
ചാരുപീതാംബരം ചാർത്തിപ്പകലോന്റെ
തേരു വരും മഹാവീഥിയിൽ നിൽപ്പു നീ.
"പോയാണ്ടു മേടക്കണി മുടങ്ങിപ്പോയി
കോവിഡു വന്നു പതിച്ചതു കാരണം.
ഈയാണ്ടു മേടം വരെക്കാത്തിരിക്കുവാൻ
ആവതില്ലേതുമേ" എന്നു ചൊല്ലുന്നവൾ!
(21.03.2021 രാജൻ കെ ആചാരിയാണ് ഈ വരികൾക്കുള്ള inspiration. അദ്ദേഹത്തിന്റെ ഒരു കവിതയ്ക്കുള്ള മറുപടിയാണിത്. _
ആണ്ടുകൾ പലതു കഴിഞ്ഞെത്തുമ്പോൾ
ആപ്പിൽ ജനഹിതമറിയാൻ പറ്റും
ആപ്പുകളൂരിയ പ്ലവഗത്തെപ്പോ -
ലേഭ്യൻ നേതാവന്നു ഭരിക്കും.
(06.04.2021)
No comments:
Post a Comment
Hope your comments help me improve.