കാറ്റിൻ പുറത്തു സവാരി ചെയ്യുന്നിതാ
കൂട്ടിലടയ്ക്കാത്ത പക്ഷി
കാറ്റൊടുങ്ങുന്നോരിടത്താവളം വരെ
നേർത്തു പറക്കുന്നു മന്ദം
മാർത്താണ്ഡ പിംഗലവീചിയിൽ പക്ഷങ്ങ-
ളാഴ്ത്തുന്നു കാറ്റിനോടൊപ്പം
കൂട്ടിലാകാത്ത നിനക്കുള്ളതല്ലയോ
കാറ്റുപാർക്കുന്നൊരാകാശം.
കൂട്ടിൽ ഞെരുങ്ങി ക്കുടുങ്ങിയ പക്ഷി നീ
കൂട്ടിലടച്ചോരു പക്ഷി
നിന്റെ രോഷത്തിന്നഴികൾക്കുമപ്പുറം
എന്തെന്നു നീ അറിവീല
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.
കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം
മറ്റൊരു തെന്നൽ കിനാവുകാണുന്നൊരീ
മുക്ത വിമോചിതൻ പക്ഷി
മുറ്റും മരങ്ങൾ കടന്നണഞ്ഞീടുന്നു
സ്നിഗ്ദ്ധമാമീ ധ്രുവവാതം
ദീപ്തമീ പച്ചപ്പരപ്പിലെ കീടങ്ങൾ
പക്ഷിയെക്കാത്തിരിക്കുന്നു
ഓർക്കൂ വിഹംഗം അനന്തവിഹായസ്സു
പേർത്തും നിനക്കുള്ളതല്ലേ
കൂട്ടിലടച്ചൊരീ പക്ഷി നിൽക്കുന്നിതാ
ഭഗ്നസ്വപ്നച്ചുടുകാട്ടിൽ
പേക്കിനാവിൽ ഭയന്നാർത്തലച്ചീടുന്നു
താന്തനായ് തൻ നിഴൽ പോലും
തൂവൽ മുറിച്ചു പാദങ്ങൾ ബന്ധിച്ചൊരീ
പക്ഷി പാടാനൊരുങ്ങുന്നു.
കൂട്ടിലടച്ചൊരു പക്ഷി നീ പാടുന്നു
വിഹ്വല കമ്പിതമെന്തോ
എങ്കിലും തേടുന്നു ശാന്തിതീരങ്ങളെ
നിന്നന്തരംഗത്തിനീണം
ദൂരാദ്രി കേൾക്കുന്നൊരീണം വിമോചന
ഭൂമിക തേടുന്ന ഗാനം
A free bird leaps
on the back of the wind
and floats downstream
till the current ends
and dips his wing
in the orange sun rays
and dares to claim the sky.
But a bird that stalks
down his narrow cage
can seldom see through
his bars of rage
his wings are clipped and
his feet are tied
so he opens his throat to sing.
The caged bird sings
with a fearful trill
of things unknown
but longed for still
and his tune is heard
on the distant hill
for the caged bird
sings of freedom.
The free bird thinks of another breeze
and the trade winds soft through the sighing trees
and the fat worms waiting on a dawn bright lawn
and he names the sky his own
But a caged bird stands on the grave of dreams
his shadow shouts on a nightmare scream
his wings are clipped and his feet are tied
so he opens his throat to sing.
The caged bird sings
with a fearful trill
of things unknown
but longed for still
and his tune is heard
on the distant hill
for the caged bird
sings of freedom.
----------
05.04.2018
Independent translation of Caged Bird BY MAYA ANGELOU
മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther King Jr), മാൽകോം എക്സിനും (Malcom X ) വേണ്ടി പ്രവർത്തിച്ചിട്ടുള്ള അംഗലോവ് ഒരു പൗരാവകാശോത്സുകയും ആയിരുന്നു. ആറു ആത്മകഥകൾ എഴുതിയ അംഗലോവിന്റെ ഏറ്റവും പ്രശസ്തമായ കൃതി ആദ്യ ആത്മകഥയായ 'I Know Why the Caged Bird Sings' ആണ്. അനേകം പുരസ്കാരങ്ങളും യശസ്കര ബിരുദങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 2014 ൽ എൺപത്തി ആറാമത്തെ വയസ്സിൽ കറുത്ത വംശജയായ ഈ അമേരിക്കൻ പ്രതിഭ അന്തരിച്ചു.