ബീഡി തെറുപ്പുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
കൃഷിക്കാരനും, മത്സ്യത്തൊഴിലാളിയും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
നഴ്സും, ഗുമസ്തനും, എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ നർത്തകൻ മാത്രം!
മരം വെട്ടുകാരൻ എന്തു ചെയ്യണമെന്നു നിങ്ങൾ പറഞ്ഞില്ല
തയ്യൽക്കാരനും, പാറാവുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
മരപ്പണിക്കാരനും, ചുമട്ടുകാരനും എന്തു ചെയ്യണമെന്നു പറഞ്ഞില്ല
പിന്നെന്തിനാണ് ഈ ചിത്രകാരൻ മാത്രം!
നെറ്റി നിങ്ങൾ ചുളിക്കാതിരിക്കു
അതു പതിനൊന്നു മീശക്കാരനെ ഓർമ്മിപ്പിക്കുന്നു.
ശാസ്ത്രജ്ഞരോട് ആയുധമുണ്ടാക്കാൻ ആജ്ഞാപിച്ച അതേ ധാർഷ്ട്യം.
ഞാനെന്തു വേണമെന്ന് ആജ്ഞാപിക്കാതിരിക്കൂ.
അതെന്നെ ഭയപ്പെടുത്തുന്നു.
നിങ്ങളിലെ 'പതിനൊന്നു' മീശക്കാരനെ അത് ഓർമ്മിപ്പിക്കു

-----------
27.09.2017